പത്തനംതിട്ട: എയ്ഡ്‌സ് ദിനാചാരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം , ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.എൻ പദ്മകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാസർവൈലൻസ് ഓഫീസർ ഡോ.അജിതാ കുമാരി സെമിനാറിൽ ക്ലാസ് നയിച്ചു. ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ.ആഷിഷ് മോഹൻ റെഡ് റിബൺ അണിയിക്കൽ ചടങ്ങ് നിർവഹിച്ചു. ഉത്തരവാദിത്വം പങ്ക് വയ്ക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന ഈ വർഷത്തെ എയ്ഡ്‌സ് ദിന സന്ദേശം മെഡിക്കൽ ഓഫീസർ ഡോ.ഗണേഷ് നൽകി. ജില്ലാ ടി.ബി ഓഫീസർ ഡോ. നിതീഷ് ഐസക് സാമുവൽ, ജില്ലാ നേഴ്‌സിംഗ് ഓഫീസർ രതി, എം.സി.എച്ച് ഓഫീസർ ഷീല, ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത, സുരക്ഷാ പ്രോജക്ട് കോഓർഡിനേറ്റർ വിജയ നായർ, ജില്ലാ മാസ് മീഡിയ ഓഫീസർ എ സുനിൽകുമാർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ ദീപ, ഷൈലാ ഭായി എന്നിവർ പങ്കെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ വിവിധ സേവന കേന്ദ്രങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എയ്ഡ്‌സ് ദിനാചരണം നടത്തി.