ഇലന്തൂർ : ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എം. ബി സത്യന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ 8.30ന് ആറന്മുള കിഴക്കേ നടയിൽ മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. മല്ലപുഴശേരി, ഇലന്തൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ഇലന്തൂർ ജംഗ്ഷനിൽ സമാപിക്കും.