 
കോന്നി: സഹോദരീ സഹോദര പുത്രൻമാർ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കോന്നി ഗ്രാമപഞ്ചായത്ത് 16ാം വാർഡായ മാങ്കുളത്ത്. രണ്ട് സ്ഥാനാർത്ഥികൾ മാത്രം മത്സരിക്കുന്ന വാർഡ് എന്ന പ്രത്യേകതയും ഇവിടുണ്ട്.
മങ്ങാരം തേക്കുംകാട്ടിൽ മസൂദിന്റെ മകൻ ഷാബുദ്ദീനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മസൂദിന്റെ സഹോദരി ലൈലയുടെ മകൻ പി.എച്ച്.ഫൈസലാണ് യു.ഡി.എഫിൽ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഫൈസൽ. സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറിയാണ് ഷാബുദ്ദീൻ. മുസ്ലിം ലീഗും സ്വതന്ത്രനും തുടക്കത്തിൽ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഇവർ പത്രിക പിൻവലിച്ചു.
അയൽ വീട്ടുകാർ കൂടിയായ ഫൈസലും ഷാബുദ്ദീനും കളികൂട്ടുകാരുമാണ്.സി.പി.എം കോട്ടയാണ് വാർഡ്. ഒരു തവണ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്.