03-valiya-koikal-saranols
വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന ശരണോത്സവം

പന്തളം: മാനവരാശിയുടെ ഭാഗ്യമാണ് ശബരിമലയെന്ന് തന്ത്രി മുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരി .പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന ശരണോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നടക്കുന്ന ഓരോ ചടങ്ങിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഞാനെന്ന ഭാവം വെടിഞ്ഞ് സാത്വികതയിലേക്കുള്ള യാത്രയാണ് ശബരിമല യാത്രയെന്നും അക്കീരമൺ പറഞ്ഞു. ഹിന്ദുവിന്റെ സംസ്‌കാരം ക്ഷേത്രത്തിൽ അധിഷ്ഠിതമാണന്ന് മുഖ്യസ ദേശം നൽകി കൊണ്ട് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി.ശശികുമാർ വർമ്മ പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയുടെയും, കൊട്ടാരം നിർവാഹക സംഘത്തിന്റെയും സഹകരണത്തോടെ ദുബൈ അയ്യപ്പസേവാസമിതിയുടെ നേത്രത്വത്തിൽ ശബരിമല മാതൃകയിൽ നിർമ്മിച്ച താൽക്കാലിക ക്ഷേത്രത്തിന് മുന്നിലായിരുന്നു ചടങ്ങ്. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ നിലവിളക്കുകൊളുത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥിപാൽ, കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ, രാഘവ വർമ്മ ,ദീപാവർമ്മ ,അയ്യപ്പസേവാസമിതി ദുബൈ പ്രതിനിധി രാധാകൃഷ്ണൻ ,ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള, മരുതവന ശിവൻപിള്ള, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, രാജേഷ് കുറുപ്പ്, അജയൻ ആഴകം, രതീഷ് അയ്യപ്പ കുറുപ്പ് ,പ്രസാദ് ആറന്മുള, വേണുഗോപാൽ ,നാരായണക്കുറുപ്പ് ,കേശവപിള്ള, മോഹൻ കെ.നായർ, പ്രസാദ് കുഴിക്കാല, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.