പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചിറ്റാറിൽ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് യു.ഡി.എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുവദിച്ചിട്ടുള്ളതും 4-ാം വാർഡിലെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി എ. ബഷീറിനെ അംഗീകരിച്ചിട്ടുള്ളതാകുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന പേരിൽ ഇബ്രാഹിം നാലാം വാർഡിൽ മത്സരിക്കുന്നതായി കാണിച്ച് പോസ്റ്ററുകളും നോട്ടീസുകളും പ്രസിദ്ധീകരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നൽകുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.