ചെങ്ങന്നൂർ: മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുന്ന കേരളത്തെ കേന്ദ്ര ഏജൻസിയെവച്ച്
അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.എൽ.ഡി.എഫ് വെണ്മണി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബിമുക്കിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.പി.എം വെണ്മണി വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നെൽസൺ ജോയി യോഗത്തിൽ അധ്യക്ഷനായി. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ് ,പി.ആർ രമേശ് കുമാർ, ജയിംസ് ശമുവേൽ, എ.കെ ശ്രീനിവാസ്,ബി ബാബു,ജെബിൻ പി വർഗീസ്, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.