03-sivadasan-nair
sivadasan nair

ചെങ്ങന്നൂർ: സോളാർ ഗൂഡാലോചനയിൽ പങ്കെടുത്ത് ഉമ്മൻചാണ്ടിയ അകാരണമായി അപമാനിക്കാൻ മുൻകൈ എടുത്ത സജി ചെറിയാൻ എം.എൽ.എ പരസ്യമായി മാപ്പുപറയണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ആവശ്യപ്പെട്ടു. ചെങ്ങന്നൂരിന് യു.ഡി.എഫ് നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജി ചെറിയാൻ ചെങ്ങന്നൂരിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. ഗൂഡാലോചനയെക്കുറിച്ച് നേരിട്ടറിയാവുന്ന വ്യക്തി മാദ്ധ്യമങ്ങളിലൂടെ ഈ വിവരം പുറത്തു വിട്ടിട്ടും നാളിതുവരെ എം.എൽ.എയ്ക്ക് തൃപ്തികരമായ മറുപടി നൽകാൻപോലും കഴിഞ്ഞിട്ടില്ലെന്നും ശിവദാസൻ നായർ പറഞ്ഞു. യു.ഡി.എഫ് കൺവീനർ പി.വി.ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ്, നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ, വരുൺ മട്ടയ്ക്കൽ, അഡ്വ.തോമസ് ഫിലിപ്പ്, കെ.ദേവദാസ്,ശശി എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.നേരത്തെ യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.