 
തിരുവല്ല: മാക്ഫാസ്റ്റ് കോളേജിൽ എം.സി.എ. 2020 ബാച്ചിന്റെ ക്ലാസുകൾ പ്രിൻസിപ്പൽ ഫാ.ഡോ. ചെറിയാൻ ജെ. കോട്ടയിൽ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡ് കാലഘട്ടത്തിലെ അദ്ധ്യയനത്തിന്റെ വിഷമതകളെ സാധൂകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഡോ.എം. എസ്.സാമുവൽ, ഡയറക്ടർ എം.സി.എ. മാക്ഫാസ്റ്റ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ മാക്ഫാസ്റ്റ് കോളേജ് അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ.വർഗീസ് ഏബ്രഹാം ആശംസകൾ അർപ്പിച്ചു.എബിൻ മാനത്തൂർ ദേവസ്യാ (പൂർവ വിദ്യാർത്ഥി,ടെക്‌നീഷ്യൻ ലീഡ്, സൂറിച്ച് ഇൻഷുറൻസ് ഹോംകോംഗ്) സൂം ആപ്പിലൂടെ ആശംസകൾ നേർന്നു.ഐ. ടി.മേഖലയിൽ ജോലി നേടിയെടുക്കാൻ വിദ്യാർത്ഥികൾ സജ്ജരായിരിക്കണമെന്നും അതിനായി നൂതന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കണമെന്നും അവസരങ്ങളെ വിനിയോഗിക്കണമെന്നും ഓർമ്മിപ്പിച്ചു.പുതിയ ബാച്ച് വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും സൂം ആപ്പിലൂടെ സന്നിഹിതരായിരുന്നു. എം.സി.എ.വകുപ്പ് മേധാവി പ്രൊഫ.ടിജി തോമസ് കൃതജ്ഞത അർപ്പിച്ചു.