 
നൂറനാട്: അര നൂറ്റാണ്ടിലേറെക്കാലം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ടൈപ്പ് സാറും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.രാമചന്ദ്രനെ ശിഷ്യഗണങ്ങളും സുഹൃത്തുക്കളും ചേർന്ന് ഓൺലൈനിൽ അനുസ്മരിക്കുന്നു. ഒന്നാം ചരമവാർഷികദിനത്തിന്റെ തലേദിവസമായ ഡിസംബർ 4ന് വൈകിട്ട് 7നാണ് അനുസ്മരണപരിപാടി. ചലച്ചിത്ര സംവിധായകൻ നൂറനാട് രാമചന്ദ്രൻ, അശോക് കർത്താ, എം. ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പി.പരമേശ്വരൻ പിള്ള, ഡി.സന്തോഷ് കുമാർ, രാജു കാവുമ്പാട് തുടങ്ങിയവർ പങ്കെടുക്കും. ഡോ.സുരേഷ് നൂറനാട് സ്വാഗതവും ആർ. സന്തോഷ് ബാബു നന്ദിയും പറയും. ഫേസ് ബുക്കിലും യൂട്യൂബിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ചടങ്ങ് ലഭ്യമാക്കും.