 
പത്തനംതിട്ട : കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.പത്തനംതിട്ട മോഡിപ്പടിയിൽ നടന്ന പ്രകടനത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.അനിൽ കുമാർ,എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ആർ.ഹരീഷ്,അനിലാ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.