അടൂർ : ദളിത് ഐക്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ 64-ാം അനുസ്മരണ സമ്മേളനം 5ന് അടൂരിൽ നടക്കും.പുഷ്പാർച്ചനയ്ക്ക് ശേഷം പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.അംബേദ്കർ ട്രസ്റ്റ് സെക്രട്ടറി സുരേഷ് മണക്കാല അദ്ധ്യക്ഷത വഹിക്കും. പറിവന്തൂർ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.