ചെങ്ങന്നൂർ: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബലായി ചെറിയനാട് പഞ്ചായത്ത് 11-ാം വാർഡിൽ നിന്നും മത്സരിക്കുന്ന ശിവൻ മന്നത്ത്, മുളക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും മത്സരിക്കുന്ന ശോഭന ദയാൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്താക്കി. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി 25ാം വാർഡിൽ നിന്നും മത്സരിക്കുന്ന ഗീതാ മണി നേരത്തെ പാർട്ടിയിൽ നിന്നും രാജി വച്ച് കത്ത് നൽകിയിട്ടുള്ളതാണ്. മുനിസിപ്പാലിറ്റി 13ാം വാർഡിൽ മത്സരിക്കുന്ന ശ്രീകുമാർ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നുവെങ്കിലും കോൺഗ്രസ് പാർട്ടിയിൽ അംഗത്വം ഇല്ലായിരുന്നു.