തിരുവല്ല: ജില്ലയുടെ നെല്ലറയായ പെരിങ്ങര ഗ്രാമപഞ്ചായത്തിനെ കൈപ്പിടിയിലാക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ വിട്ടുകൊടുക്കാതെ നിലനിറുത്താനാണ് യു.ഡി.എഫിന്റെ പരിശ്രമം. ഇടത്-വലത് മുന്നണികളെ മാറിമാറി പ്രണയിക്കുന്ന പെരിങ്ങരയിൽ ഇക്കുറി എൻ.ഡി.എയും നോട്ടമിട്ടിട്ടുണ്ട്. നിലവിൽ യു.ഡി.എഫിനാണ് ഭരണം. ആകെയുള്ള 15 വാർഡിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് നാലും എൻ.ഡി.എയ്‌ക്ക്‌ മൂന്നും സീറ്റുകളാണുള്ളത്. ഇടതിനും വലതിനും വളക്കൂറുള്ള പെരിങ്ങരയിൽ കഴിഞ്ഞ തവണയാണ് മൂന്ന് സീറ്റുകൾ നേടി എൻ.ഡി.എ നിർണായക സ്വാധീനം ഉണ്ടാക്കിയത്. യു.ഡി.എഫിൽ കോൺഗ്രസിന് നാലും കേരള കോൺഗ്രസിന് നാലുവീതം സീറ്റുകളാണുള്ളത്. യു.ഡി.എഫിനെ ജോസ് വിഭാഗം കൈവിട്ടത് തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കൂടുതൽ സീറ്റുകൾ നേടി ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നതെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. ഇതിനായി ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചും വിജയം നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എൻ.ഡി.എ ഇത്തവണ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനായി ശക്തമായ പ്രചാരണമാണ് കാഴ്ചവയ്ക്കുന്നത്. അപ്പർകുട്ടനാട്ടിലെ നെൽകർഷകർ ഏറെയുള്ള പെരിങ്ങരയിൽ കാർഷികമേഖലയിലെ പ്രശ്ങ്ങളാണ് സജീവ ചർച്ചാവിഷയം. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളും വികസന വിഷയങ്ങളും ചർച്ചയായിട്ടുണ്ട്. മൂന്ന് മുന്നണികളും വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തോടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വാർഡ്, സ്ഥാനാർഥി, പാർട്ടി എന്നീ ക്രമത്തിൽ ചുവടെ.


വാർഡ് 1. മിനിമോൾ ജോസ്(കോൺ.), ജയ എബ്രഹാം (സി.പി.എം.), സുരഭി (ബി.ജെ.പി.), ജയശ്രി (സ്വത.).
2. സൂസൻ വർഗീസ് (കേ. കോൺ. ജോസഫ്), കെ.എസ്.സുധാമണി (കേ. കോൺ. ജോസ്), എം.ആർ. ലേഖ (ബി.ജെ.പി.).
3. സി.ഒ. കുര്യൻ (കേ.കോൺ. ജോസഫ്), എം.സി. ഷൈജു (സി.പി.എം.),മിനിമോൾ (ബി.ജെ.പി.), എബ്രഹാം കോവൂർ (സ്വത.), കുര്യൻ മാത്യൂസ് (സ്വത.), തോമസ് സി. ജോഷ്വ (സ്വത.), വിശാഖ് എം. ജോൺ (സ്വത.)
4. ബിബിത സനൽ (കോൺ.), ശാന്തമ്മ ആർ.നായർ (ജെ.ഡി.എസ്), സൂര്യകല പ്രദീപ് (ബി.ജെ.പി.), രേഷ്മ കൊച്ചുമോൾ (സ്വത.).
5. റോയി വർഗീസ് (കോൺ.), റോണി ജോസ് (സി.പി.എം.), കവിത (ബി.ജെ.പി.), എൻ.ഡി.ജയരാജൻ (സ്വത.), സി.ബാബു (സ്വത.).
6. ഏലിയാമ്മ തോമസ് (കോൺ.), സുജ റോയ് (സി.പി.ഐ.), പ്രിയ ബിബിൻ (ബി.ജെ.പി.), എ.അനിത (സ്വത.),ആഗ്നസ് തോമസ് (സ്വത.), ശർമിള സുനിൽ (സ്വത.).
7. ഈപ്പൻ കുര്യൻ(കോൺ.),റിക്കു മോനി വർഗീസ് (സി.പി.എം.), ആർ. സുജാത (ബി.ജെ.പി.), കെ.പി.സുജാത (സ്വത.).
8. എൻ.എം.ശശി (കോൺ.), മാത്തൻ ജോസഫ് (സി.പി.എം.), സുരേഷ് (ബി.ഡി.ജെ.എസ്.).
9. ജേക്കബ് ചെറിയാൻ (കേ.കോൺ. ജോസഫ്), തോമസ് ചാക്കോ (സി.പി.എം. സ്വത.), ടി.വി.വിഷ്ണു നമ്പൂതിരി (ബി.ജെ.പി.), ജേക്കബ് ജോൺ (സ്വത.), എ. ശശികുമാർ (സ്വത.), സെയിൻ ടി. വർഗീസ് (സ്വത.).
10. സുഗന്ധി സതീഷ് കാരയ്ക്കൽ (കോൺ.), ഗീത പ്രസാദ് (സി.പി.എം.), എസ്. സനിൽ കുമാരി (ബി.ജെ.പി.). 11. രാധാമണി സദാനന്ദൻ (ആർ.എസ്.പി.), കൃഷ്ണകുമാരി(സി.പി.എം.), അശ്വതി രാമചന്ദ്രൻ (ബി.ജെ.പി.).
12. ബിജിമോൾ മാത്യു (കേ. കോൺ. ജോസഫ്), സുഭദ്ര രാജൻ (കേ.കോൺ. ജോസ്), ധന്യ സോമൻ (ബി.ജെ.പി.), ലിറ്റി അന്ന രാജൻ (സ്വത.), ഷൈജ മേരി ചാക്കോ (സ്വത.),
13. ചന്ദ്രു എസ്. കുമാർ (ബി.ജെ.പി.), ടി.ആർ. രാകേഷ് (സി.പി.എം.), ഗോപി മാധവൻ (കോൺ.).
14. വി.നിഷ (കോൺ.), അനിത മോഹനൻ (ബി.ജെ.പി.), ഷീന മാത്യു (സി.പി.എം.), ഏലിയാമ്മ കുര്യൻ സ്വത.).

15. ബിനു വി.ഈപ്പൻ(കോൺ.), എബ്രഹാം തോമസ്(കേ. കോൺ. ജോസ്), കനകമ്മ (ബി.ജെ.പി.), മാത്തുക്കുട്ടി എസ്. പുളിക്കൽ (സ്വത.)