തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷവും ചിത്രരചനാ മത്സര വിജയികൾക്കുള്ള അവാർഡ്‌ദാനവും നാളെ 2.30ന് മഞ്ഞാടി ഡൈനാമിക് ആക്ഷൻ ഹാളിൽ നടക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ ഉദ്ഘാടനം ചെയ്യും. റോയി വർഗീസ് അദ്ധ്യക്ഷത വഹിക്കും.