പന്തളം : തെക്കേക്കര: പ്രമാടം ജില്ലാ ഡിവിഷൻ, ബ്ലോക്ക്, വാർഡുകളിലേയും എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ പര്യടനം ഇന്ന് മുതൽ 5 വരെ നടക്കും. ഇന്ന് പന്തളം തെക്കേക്കര, തുമ്പമൺ, ഓമല്ലൂർ പഞ്ചായത്തുകളിലാണ് പര്യടനം നടക്കുക.രാവിലെ 8.30 ന് തോലൂഴം ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബി.ജെ.പി സംസ്ഥാന ഐ.ടി സെൽ കൺവീനർ ജയശങ്കർ ഉദ്ഘാടനം ചെയ്യും. സമാപനം സമ്മേളനം വൈകിട്ട് ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.