മല്ലപ്പള്ളി : മുൻ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കുന്നത് ഒരിടത്തുമാത്രം. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് പുന്നമറ്റത്ത് ജനവിധി തേടുന്നത് 10-ാം വാർഡിൽ കഴിഞ്ഞ ഭരണ സമിതിയുടെ വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയുടെ പ്രതിനിധി രോഹിണി ജോസും, 8-ാം വാർഡിന്റെ പ്രതിനിധിയായിരുന്ന ബി.ജെ.പി അംഗം റീനാ യുഗേഷും ആണ് നേരിട്ട് മത്സര രംഗത്തുള്ളത്. താലൂക്ക് പരിധിയിൽ മല്ലപ്പള്ളിയിൽ മാത്രമാണ് മുൻ അംഗങ്ങൾ നേരിട്ട് മത്സര രംഗത്തുള്ളത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ആലീസ് വറുഗീസും, സ്വതന്ത്രയായി ഷീലാ ഡോഫിൻ ജേക്കബ് എന്നിവരും ഇവിടെ മത്സരിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന പ്രകാശ്കുമാർ വടക്കേമുറി അഞ്ചാം വാർഡിലും, പ്രമോദ് ബി 13-ാം വാർഡിലും വിണ്ടും ജനവിധി തേടുന്നു. 12-ാം വാർഡ് അംഗമായിരുന്ന മോളി ജോയ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നു.