koodal
കൂടൽ ജംഗ്ഷനിലെ കുഴി

കൂടൽ: കൂടൽ ജംഗ്ഷനിലെ കുഴി യാത്രക്കാരെ അപകടത്തിൽപെടുത്തുന്നു. പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ കൂടലിൽ ശബരിമല തീർത്ഥാടന കാലം തുടങ്ങിയിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. ജംഗ്ഷനിലെ കുഴിയിൽ നിരവധി ഇരുചക്രവാഹന യാത്രികൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ കുഴികളിൽ വാഹനങ്ങൾ നിറുത്തുമ്പോഴും മുന്നോട്ടെടുക്കുമ്പോഴുമാണ് അപകടമുണ്ടാകുന്നത്. മഴ സമയത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. വലിയ വാഹനങ്ങൾ കുഴിയിലിറങ്ങുമ്പോൾ ചെളിവെള്ളം തെറിച്ചു വീഴുന്നത് സമീപത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിലാണ്. കലഞ്ഞൂർ ജംഗ്ഷനിലും റോഡിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ അറ്റകുറ്റണി നടത്തി അപകട ഭീഷണി ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.