മെഴുവേലി: പഞ്ചായത്തിലെ 2020 വർഷത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്ത വോട്ടർമാരുടെ താത്കാലിക തിരിച്ചറിയൽ കാർഡ് വിതരണം ഇന്ന് ആരംഭിക്കും. 1 മുതൽ 5 വരെയുള്ള വാർഡുകളിലേത് ഇന്നും 6 മുതൽ 10 വരെയുള്ള വാർഡുകളിലേത് നാളെയും , 11 മുതൽ 13 വരെയുള്ള വാർഡുകളിലേത് 5നും രാവിലെ 11 മുതൽ 4 വരെയും വിതരണം ചെയ്യും. ആവശ്യമായ രേഖകൾ സഹിതം വോട്ടർമാർ ഓഫീസിൽ നേരിട്ടെത്തി കാർഡ് വാങ്ങണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.