കോഴഞ്ചേരി: പഞ്ചായത്ത് 10 -ാം വാർഡ് സ്ഥാനാർത്ഥി കെ.കെ.റോയിസന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ബാബു കൈതവന അദ്ധ്യക്ഷത വഹിച്ചു.
ബാബുക്കുട്ടി വർഗീസ് തൊണ്ടുത്തറ, പി.ഭാസ്‌കരൻ നായർ, ജോർജ് മാമ്മൻ കൊണ്ടൂർ, ജോൺ ഫിലിപ്പോസ്, സുധാകരൻ അകത്തുകുളത്, ഭാസി കടവന്ത്ര, തോമസ് ജോൺ, ജെറി മാത്യു സാം, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മോളി ബാബു,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സാറാമ്മ ഷാജൻ,ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.കെ. റോയ്‌സൺ, സുനോജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.