 
ചെങ്ങന്നൂർ: കെ.എസ്.കെടിയു ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദില്ലിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ യോഗം നടന്നു. യൂണിയൻ ഏരിയ സെക്രട്ടറി ടി.കെ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ബി തമ്പി അദ്ധ്യക്ഷനായി. ദേവരാജൻ, സതീഷ്,.എ.ജെ ചാക്കോ എന്നിവർ സംസാരിച്ചു.