തിരുവല്ല: യോഗാ ഗ്രാമമായ കുന്നന്താനം പഞ്ചായത്തിൽ ഭരണം പിടിച്ചെടുക്കാൻ മൂന്ന് മുന്നണികളും കൈമെയ് മറന്നുള്ള പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഇടത്-വലത് മുന്നണികൾ മാറി ഭരിച്ച പഞ്ചായത്തിൽ ഇക്കുറി ശക്തമായ പ്രചാരണവുമായി മുന്നേറുകയാണ് എൻ.ഡി.എയും. നിലവിൽ എൽ.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം.ആകെയുള്ള 15 വാർഡുകളിലെ 10 സീറ്റുകളിലും വിജയം നേടിയാണ് കഴിഞ്ഞതവണ എൽ.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫിന് മൂന്നും എൻ.ഡി.എയ്ക്ക് രണ്ടും സീറ്റുകളെ ഉണ്ടായിരുന്നുള്ളൂ.ഭരണമികവ് ഉയർത്തിക്കാട്ടി എൽ.ഡി.എഫും ഭരണവീഴ്ചകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫും പ്രചാരണം കൊഴുപ്പിക്കുമ്പോൾ കൂടുതൽ സീറ്റുകൾ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ സഖ്യം. ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കുടിവെള്ള പ്രശ്‌നവും വികസനവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം അടുത്തെത്തിയതോടെ വീറും വാശിയുമേറിയ പോരാട്ടത്തിൽ ആരാകും വിജയിക്കുന്നതെന്ന് അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. വാർഡ്, സ്ഥലം, സ്ഥാനാർത്ഥി,പാർട്ടി എന്നീ ക്രമത്തിൽ ചുവടെ:
1. വള്ളിക്കാട് : വി.എസ്. ഈശ്വരി (സി.പി.എം.), ഉഷാ ഷാജി (കോൺഗ്രസ്), മിനി ജയചന്ദ്രൻ (ബി.ജെ.പി.).
2. വള്ളോക്കുന്ന് : പ്രമോദ് (ബി.ജെ.പി.), രവി മുണ്ടാക്കൽ (ആർ.എസ്.പി.), കെ.കെ.രാധാകൃഷ്ണക്കുറുപ്പ് (സി.പി.എം.).
3. പാലയ്ക്കാത്തകിടി : അമ്പിളി വിനോദ് (ബി.ജെ.പി.), രജനി രാജ് (സി.പി.എം.), രാധാമണിയമ്മ (കോൺഗ്രസ്).
4. കാരക്കാട് : ഗിരീഷ് കുമാർ (സി.പി.എം.), കെ.എസ്.സാബു (കോൺഗ്രസ്), ഇ.വി.സുനിൽ (ബി.ജെ.പി.).
5. മുക്കൂർ : പ്രമീള സുരേഷ് (സി.പി.എം.), മറിയാമ്മ കോശി (ബെൻസി കാഞ്ഞിരത്താമണ്ണിൽ)(കോൺഗ്രസ്), മറിയാമ്മ തോമസ്(റെജി കാഞ്ഞിരത്തമണ്ണിൽ)(കേരള കോൺഗ്രസ്-എം.), പി.ഷിനു (ബി.ജെ.പി.).
6. പുളിന്താനം : ബാബു കുറുമ്പേശ്വരം (കോൺഗ്രസ്), പി.കെ. ബാബുരാജ് (സ്വത.),ശശികല ജയമോഹൻ (ബി.ജെ.പി.), ഹരികൃഷ്ണൻ (കൊച്ചുമോൻ ഇളംകൂറ്റിൽ) (ഇടത് സ്വത.)
7. നടയ്ക്കൽ : സി.പി.ഓമനകുമാരി(കോൺഗ്രസ്), ഗീതാകുമാരി (ജനതാദൾ-സെക്കുലർ), വിജയകുമാരി (ബി.ജെ.പി.).
8. കുന്നന്താനം : ധന്യ ടീച്ചർ (കോൺഗ്രസ്), പ്രസന്നകുമാർ കുരിക്കാമെന്നത്ത് (ബി.ജെ.പി.),ഫിലിപ്പ് (സ്വത.), പ്രൊഫ. പി.കെ.രാജശേഖരൻ നായർ (എൻ.സി.പി.)
9. മുണ്ടയ്ക്കാമൺ : അജിൻ പറയകുന്നിൽ വർഗീസ് (കോൺഗ്രസ്), വി.സി.മാത്യു (സാബു) (സി.പി.എം.), രാമചന്ദ്രൻ നായർ (പി.കെ.തുളസി) (ബി.ജെ.പി.), വർഗീസ് പി. മാത്യു (ബാബു പുന്നമണ്ണിൽ) (സ്വത.).
10. പാലക്കുഴി : വി.എസ്.അജികുമാർ (ബി.ജെ.പി.), സാബു മാത്യൂസ് തര്യൻ (സി.പി.ഐ.),വി.ജെ. റജി (കേരള കോൺഗ്രസ് ജോസഫ് വിഭാഗം).
11. കോലത്ത് : അഡ്വ. എൻ.സി. പ്രെനി (സി.പി.എം.), ഗ്രേസി മാത്യു (കോൺഗ്രസ്), വിദ്യാ വിദ്യാധരൻ (ബി.ജെ.പി.).
12. ആഞ്ഞിലിത്താനം : എം.കെ. ശശിധരൻ (കോൺഗ്രസ്), പ്രൊഫ. എം.കെ.മധുസൂദനൻ നായർ (സി.പി.എം.), രാഹുൽ കൊല്ലംപറമ്പിൽ (ബി.ജെ.പി.), എസ്.ലാൻസിമോൾ (സ്വത.),
13.മൈലമൺ : എസ്.ബിന്ദു (കോൺഗ്രസ്), കെ.സിനിമോൾ (ബി.ജെ.പി.), സ്മിത വിജയരാജൻ (സി.പി.എം.).
14. തോട്ടപ്പടി : പ്രീത ഹരികുമാർ (ബി.ജെ.പി.), മിനി ജനാർദനൻ (സി.പി.എം.), ഷൈലജ ഉണ്ണികൃഷ്ണൻ (ബാലാമണി) (കോൺഗ്രസ്).
15. മാന്താനം : ശ്രീദേവി സതീഷ്‌ബാബു (സി.പി.എം.), സുചിത്ര പ്രകാശ് (ബി.ജെ.പി.),സുബി റിദേഷ് (കോൺഗ്രസ്).