തിരുവല്ല: ജില്ലയുടെ പടിഞ്ഞാറൻ ഗ്രാമമായ നിരണം പഞ്ചായത്തിൽ ഭരണം നേടിയെടുക്കാൻ ഇടത് -വലത് മുന്നണികൾ പോരാട്ടം ശക്തമാക്കി. എൻ.ഡി.എയും ഇത്തവണ ശക്തമായ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുന്നത്. അടിക്കടിയുള്ള വെള്ളപ്പൊക്കവും ദുരിതങ്ങളും അപ്പർകുട്ടനാടൻ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളുമാണ് നിരണം എക്കാലവും നേരിടുന്നത്. കുടിവെള്ളവും റോഡും പാലവും ഉൾപ്പെടുന്ന പ്രാദേശിക വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിക്കുന്ന പഞ്ചായത്താണ്. നിലവിൽ എൽ.ഡി.എഫിനാണ് ഭരണം. ആകെയുള്ള 13 വാർഡുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് സീറ്റുകളാണുള്ളത്. മൂന്ന് സീറ്റുകളിൽ സ്വതന്ത്രരാണ്. ഇവരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ ഇക്കുറി ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇതിനിടെ ചില സീറ്റുകളിൽ ലക്ഷ്യമിട്ട് എൻ.ഡി.എയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വാർഡ്, സ്ഥലം, സ്ഥാനാർത്ഥി, പാർട്ടി എന്നീ ക്രമത്തിൽ ചുവടെ.
വാർഡ് 1. കാട്ടുനിലം : എ.ജെ.കോശി (ജെ.ഡി.എസ്.), ഡോ.ഡാൻ വർഗീസ് (സ്വത.),കെ.പി. പുന്നൂസ് (യു.ഡി.എഫ്.)
2. വടക്കുംഭാഗം പടിഞ്ഞാറ് : എം.ജി. രവി (സ്വത.), വി.എസ്. ഷറഫുദ്ദീൻ (യു.ഡി.എഫ്.), സിയാദ് (സ്വത.), ഹരിദാസ് (സി.പി.എം.)
3.വടക്കുംഭാഗം കിഴക്ക് : ശാന്തി മത്തായി (സ്വത.),എച്ച്. ഷമീന (യു.ഡി.എഫ്.), ഷാമില (സ്വത.), സഫിയാ തയ്യിൽ (സ്വത.), സാറാമ്മ (സി.പി.എം.), സുജാത ബാലകൃഷ്ണൻ (ബി.ജെ.പി.).
4. കണ്ണശ : അന്നമ്മ ജോർജ്‌ (സ്വത.), ഏലിയാമ്മ ഫിലിപ്പ് (യു.ഡി.എഫ്.), നെസിയ അനീഷ് (സി.പി.എം.), ശോഭ കെ. മോഹൻ (സ്വത.).
5. വൈ.എം.സി.എ : ജോളി (ജെ.ഡി.എസ്.), മെറീന തോമസ് (സ്വത.), ലീലാമ്മ ജോക്കബ് (യു.ഡി.എഫ്.), എം.ജി. സൗമി (സ്വത.).
6. ഡക്ക് ഫാം : പ്രസാദ് തങ്കപ്പൻ (യു.ഡി.എഫ്.), വി.ടി. ബിനീഷ് കുമാർ (സി.പി.എം.), രജനി (സ്വത.), ശ്രീജിത്ത് സോമൻ (ബി.ജെ.പി.).
7. കിഴക്കുംമുറി : ലതാപ്രസാദ് (സി.പി.എം.), വിക്രമൻ മഠത്തിലേത്ത് (യു.ഡി.എഫ്.), എം.എസ്. സുനിൽകുമാർ (ബി.ജെ.പി.)
8. തോട്ടുമട : അലക്സ് ജോൺ പുത്തൂപ്പള്ളിൽ (യു.ഡി.എഫ്.), കെ. മാത്യു വർഗീസ് (സ്വത.), വി.എം. യോഹന്നാൻ (കേ. കോൺ. ജോസ്), വിശ്വനാഥൻ (ബി.ജെ.പി.), റെയ്ച്ചൽ (സ്വത.).
9. പഞ്ചായത്ത് ഓഫീസ് : ആർ. ചിത്രാജ്യോതി (ബി.ജെ.പി.), രമ്യാ ഹരികൃഷ്ണൻ (സി.പി.ഐ. സ്വത.), രാഖി രാജപ്പൻ (യു.ഡി.എഫ്.).
10. പിഎച്ച്.സി. : അനിത ( സി.പി.എം. സ്വത.), ജോളി (യു.ഡി.എഫ്.), ലതാ സജി (ബി.ജെ.പി.), സാംജി സുരേന്ദ്രൻ (സ്വത.).
11. ഇരതോട് : കുരുവിള (സ്വത.), ഗീവർഗീസ് തോമസ് (യു.ഡി.എഫ്.), ഷൺമുഖദാസ് (ബി.ജെ.പി.), കെ.എസ്. സജിത്ത് ലല്ലു (സി.പി.എം.), സുരോജ് പി. ജേക്കബ് (സ്വത.).
. കൊമ്പങ്കേരി : ബിന്ദു തങ്കച്ചൻ (സ്വത.), വി.ആർ. രമ്യ (ബി.ജെ.പി.), ഷീബ ടി. തോമസ് (യു.ഡി.എഫ്.), ഷൈനി ബിജു (സി.പി.എം. സ്വത.).
13. തോട്ടടി : ജോളി (യു.ഡി.എഫ്.), എം.ബി. പ്രതിഭ (ബി.ജെ.പി.), ഷീന ജോർജ് (സി.പി.ഐ. സ്വത.), സന്ധ്യാ മധു (സ്വത.).