yogam
ജില്ലാ പഞ്ചായത്ത് പുളിക്കിഴ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി മീനു രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കിഴ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി മീനു രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച ദേശിയ സെക്രട്ടറി അനുപ് ആന്റണി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ജില്ലാ പ്രസിഡൻറ് ഡോ.എ.വി ആനന്ദരാജ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.ബി മുരുകേഷ്, സ്ഥാനാർത്ഥി മീനു രാജേഷ്, മണി എസ്, കെ.മോഹനൻ ആഞ്ഞിലിത്താനം, ഷിബു, രാജൻ ഓതറ, സുനിൽ എന്നിവർ സംസാരിച്ചു.