വള്ളിക്കോട്: ബുറൈവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യത ഉള്ളതിനാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകട ഭീഷണിയായി നിൽക്കുന്ന മര ശിഖരങ്ങളും വസ്തു ഉടമകൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ വീണ് ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ ഉണ്ടായാൽ വസ്തു ഉടമകൾ ഉത്തരവാദികൾ ആയിരിക്കും.