തിരുവല്ല: എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, ബിജു ലങ്കാഗിരി,പി..അനീർ, കെ.പി.രഘുകുമാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബി.സലിം,രാജേഷ് മലയിൽ എന്നിവർ പ്രസംഗിച്ചു.