തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു ജെ. വൈക്കത്തുശേരിയുടെ കുറ്റൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. യു.ഡി.എഫ് ജില്ലാ കൺവീനർ വിക്ടർ ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിഅംഗം വർഗീസ് മാമ്മൻ, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി, സ്ഥാനാർത്ഥി ബിന്ദു ജെ. വൈക്കത്തുശേരി, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.