മല്ലപ്പള്ളി : താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണത്തിനും അനുബന്ധ ക്രമീകരണങ്ങൾക്കുമായി 43.5 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാറിനേയും അഡ്വ.മാത്യു ടി തോമസ് എം.എൽ.എയും എൽ.ഡി.എഫ് മേഖലാ കമ്മിറ്റി അനുമോദിച്ചു.
കൺവീനർരാജൻ എം.ഈപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിനു വറുഗീസ്,പി.എൻരാധാകൃഷ്ണപണിക്കർ, ജോസഫ് ഇമ്മാനുവേൽ, ബെന്നി പാറേൽ, ജേക്കബ് ജോർജ്ജ്, എസ്. ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു.