പുറമറ്റം : മുണ്ടമല റസിഡന്റ്‌സ്' അസോസിയേഷൻ പ്രവർത്തന മേഖലകളായ പുറമറ്റം ഗ്രാമ പഞ്ചായത്ത് രണ്ട്, 10, 11 വാർഡുകളും സമീപത്തുള്ള കോയിപ്രത്തിന്റെ ഒന്നാം വാർഡ്,ബ്ലോക്ക് പഞ്ചായത്ത് പുറമറ്റം ഡിവിഷൻ, ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷൻ എന്നീ വാർഡുകളിലെ വിജയികളെ പ്രവചിക്കുന്നതാണ് മത്സരം. മുകളിൽ സൂചിപ്പിച്ച ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത. റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കോ കുടുംബാംഗങ്ങൾക്കോ മത്സരത്തിൽ പങ്കെടുക്കാവുന്നതല്ല. ഏഴാം തീയതി വൈകിട്ട് അഞ്ച് മണി വരെയാണ് സമയപരിധി. തിരഞ്ഞെടുപ്പ് ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതിന് ശേഷം മാത്രം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കൂപ്പൺ ബോക്‌സുകൾ തുറക്കുകയുള്ളു. രണ്ടിലധികം വിജയികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നൽകും.