04-dapc
ഡി.എ.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷിദിനാചരണം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ലോക ഭിന്നശേഷിദിനമായ ഡിസംബർ 3 ഡി.എ.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണദിനമായി ആചരിച്ചു. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുൾപ്പെടെ ഭിന്നശേഷി ദിനത്തിൽ പോലും സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരെ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി. ഡി.എ.പി.സി ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.എസ്. തോമസ് ഭിന്നശേഷിദിന സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുടശനാട്, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ഏഴംകുളം, മഹിളാ വിഭാഗം ജില്ലാ സെക്രട്ടറി ബിനു ഏഴംകുളം, രജ്ഞിത്ത് പൂഴിക്കാട്, അനിൽ പൂവത്തൂർ, എം.കെ ജോൺ ഉളനാട്, ബിജു ഇലന്തൂർ, ജി. വാസുദേവപണിക്കർ, അംബിക തെങ്ങമം എന്നിവർ പ്രസംഗിച്ചു.