തിരുവല്ല: മണിമലയാറ്റിലെ പുളിക്കീഴ് കടവിന് സമീപത്ത് അജ്ഞാതനായ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കടവിന് സമീപത്തെ വള്ളിപ്പടർപ്പിനോട് ചേർന്ന് കിടക്കുകയായിരുന്നു മൃതദേഹം . പുളിക്കീഴ് പൊലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.