പന്തളം:പന്തളം മേഖലയിലെ എൻ. ഡി. എ. സ്ഥാനാർത്ഥികളുടെ പര്യടനം തുടങ്ങി. തോലൂഴം ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ നിർവഹിച്ചു.. ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മറ്റി അംഗം സി.കെ.ശങ്കരപ്പിള്ള അദ്ധ്യക്ഷനായിരുന്നു. സ്ഥാനാർത്ഥികളായ വി. എ. സൂരജ്, സന്തോഷ് കുമാർ, ശ്രീകല, രൂപേഷ് അടൂർ, അരുൺ താന്നിക്കൽ, ശ്യാം തട്ടയിൽ, എ.കെ സരേഷ്, ഗോപകുമാർ, പ്രശാന്ത് കുമാർ, പങ്കജാക്ഷി പനവേലി, സി.കെ.എസ് നായർ ,എന്നിവർ സംസാരിച്ചു.