വടശേരിക്കര: വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അപകടാവസ്ഥയിൽ നിലനിൽക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥലത്തിന്റെ ഉടമസ്ഥർ തന്നെ അടിയന്തരമായി മുറിച്ചു മാറ്റണം. അത്തരത്തിലുള്ള മരങ്ങളും ശിഖരങ്ങളും കാരണം അപകടങ്ങളും മറ്റു കഷ്ടനഷ്ടങ്ങളും ഉണ്ടാകുന്ന പക്ഷം ഉടമസ്ഥർ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണ്.