അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : മല്ലപ്പള്ളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓട്ടോകാഡ്, ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി കൂടുതൽവിവരങ്ങൾക്ക്: 0469 2785525, 8078140525.

ഐ.ടി.ഐ യിൽ ഒഴിവ്


പത്തനംതിട്ട : ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകാരമുളള ഏകവത്സര കോഴ്‌സായ പ്ലംബർ ട്രേഡിൽ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളളവർ ഇന്ന് രാവിലെ 10 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുമായി സ്‌പോട്ട് അഡ്മിഷന് ഐ.ടി.ഐ ചെന്നീർകരയിൽ ഹാജരാകണം. ഫോൺ : 0468 2258710.

സ്‌പോട്ട് അഡ്മിഷൻ


പത്തനംതിട്ട : വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും.ഓൺലൈനിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ 9.30ന് കോളജിൽ റിപ്പോർട്ട് ചെയ്യണം.
ഫോൺ : 9495204101, 9447113892.

സെലക്ട് ലിസ്റ്റ്


പത്തനംതിട്ട : ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 2021- 23 വർഷം അറിയിക്കാൻ സാദ്ധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി താത്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ലിസ്റ്റ് പരിശോധിക്കാം. പരാതിയുളളപക്ഷം ഈ മാസം 31 ന് മുൻപായി പരാതി സമർപ്പിക്കാം..