മല്ലപ്പള്ളി: ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അറിയിക്കപെടാൻ സാദ്ധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപെടുന്നതിന് ഉദ്യോഗാർത്ഥിയുടെ റെജിസ്‌ട്രേഷൻ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വിവിധ വിദ്യാഭ്യാസ യോഗ്യതകൾക്കായി സെലക്ട് ലിസ്റ്റുകൾ തയാറാക്കി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളാ) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മല്ലപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റെജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാവുന്നതും പരാതിയുള്ളവർ ഓൺലൈനായും കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിദിവസങ്ങളിൽ നേരിട്ടും ഈ മാസം 27 വരെ നൽകാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.