അടൂർ: ഏനാത്ത് ഡിവിഷൻ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സി.കൃഷ്ണ കുമാറിന്റെ വടക്കടത്തുകാവ് ഡിവിഷനിലെ പര്യടനം മണക്കാലയിൽ നിന്നും ആരംഭിച്ചു.കെ.പി.സി.സി നിർവാഹകസമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോയി മണക്കാല അദ്ധ്യക്ഷത വഹിച്ചു. റിനോ പി രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, സുധാ നായർ, ശൈലേന്ദ്രനാഥ്, ജോയി ജോർജ്, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ഗീതചന്ദ്രൻ, എൻ.കണ്ണപ്പൻ, റെജി കുമ്പുക്കാട്ട്, ഷെല്ലി ജോൺ, മണക്കാല പൊന്നച്ചൻ സ്ഥാനാർത്ഥികളായ ടോം തങ്കച്ചൻ, എൽസി ബെന്നി, എം സി രാജു, പ്രസന്ന വിജയകുമാർ എന്നിവർ പ്രസംഗിച്ചു.