പന്തളം: എട്ടു വർഷങ്ങൾക്കു മുമ്പ് മരത്തിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ശരീരം ഭാഗികമായ തളർന്ന് കിടപ്പിലായ പന്തളം പൂഴിക്കാട് ലക്ഷ്മി മന്ദിരത്തിൽ അജിക്കാണ് പന്തളം ജനമൈത്രി പൊലീസ് തുണയായി. ജനമൈത്രി ഡ്യൂട്ടിക്കിടയിലാണ് അജിയുടെ ദയനീയാവസ്ഥ ബീറ്റ് ഓഫീസർമാരായ അമീഷിന്റെയും, സുബീക്കിന്റെയും ശ്രദ്ധയിൽപെട്ടത്. ടീം ഹബീബിസ് നാസിക് ഡോൾ ബഹറിൻ എന്ന കൂട്ടായ്മയുടെ സഹകരണത്തോടുകൂടി സ്‌കൂട്ടറും,പന്തളം സ്വദേശിയും പട്ടാളക്കാരനുമായ ജോമോൻ ജോർജിന്റെ സഹകരണത്തോടുകൂടി ലോട്ടറി കച്ചവടം തുടങ്ങാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ചെയ്തു നൽകി.പന്തളം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദ്യ ലോട്ടറി എടുത്തു പന്തളം എസ്.എച്ച്.ഒ.,എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.