തിരുവല്ല: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കടപ്ര പുളിക്കീഴ് മണത്തറചിറ വീട്ടിൽ പൗലോസ് ഉമ്മൻ (റോബിൻ), തിരുവൻവണ്ടൂർ നന്നാട് തോപ്പിൽ ആന്റോ രാജു എന്നിവരാണ് പിടിയിലായത്. കുറ്റൂർ തെങ്ങേലി ഏറ്റുകടവിൽ ജംഗ്‌ഷന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 18 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.