റാന്നി- വലിയകുളം ഷാപ്പുപടി കഞ്ഞിക്കുഴി സുരേഷിന്റെ കടയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കടയിൽ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുവെന്ന വിവരത്തെത്തുടർന്ന്, പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ റെയ്ഡുകളും പരിശോധനകളും തുടരുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.