പത്തനംതിട്ട- ഭാഷാദ്ധ്യാപക സമന്വയ വേദി ജില്ലാ വാർഷികം അഞ്ചിന് രാവിലെ പത്തിന് പത്തനംതിട്ട പ്രസ് ക്ളബിന് സമീപം നടക്കും. നാടക സംവിധായകൻ കൊടുമൺ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സജയൻ ഒാമല്ലൂർ അദ്ധ്യക്ഷത വഹിക്കും. ചുനക്കര രാമൻകുട്ടി സ്മൃതി പ്രഭാഷണം വിനോദ് ഇളകൊള്ളൂർ നിർവഹിക്കും. ബാലസാഹിതി അവാർഡ് ജേതാവ് റജി മലയാലപ്പുഴയെ ആദരിക്കും.