ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റുചെയ്തു.
ലോക് ഡൗൺ കാലത്ത് പെൺകുട്ടി തന്റെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു.പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും .
സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ എസ്.വി ബിജു ,എ എസ് ഐ അജിത്ത് ,സി പി ഒ മാരായ അനിൽ, അരുൺ രാജ് ,അനീഷ്, അനിരുദ്ധൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.