തിരുവല്ല: ഇടതിനും വലതിനും പിന്നാലെ എൻ.ഡി.എയും പിടിമുറുക്കിയ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഇത്തവണ ആരെ പിന്തുണയ്‌ക്കുമെന്നത് പ്രവചനാതീതമാണ്. വാശിയേറിയ പോരാട്ടത്തിൽ മൂന്ന് മുന്നണികളുടെയും കരുത്തരാണ് അങ്കത്തട്ടിലുള്ളത്. ഇടതിന്റെ കോട്ടയായിരുന്ന പഞ്ചായത്തിൽ ഇടയ്ക്ക് വലതും ഒടുവിൽ ബി.ജെ.പിയും ഭരണം കൈയാളിയിട്ടുണ്ട്. ആകെയുള്ള 13 വാർഡിൽ ഏഴ് സീറ്റുകൾ നേടി ഒറ്റയ്ക്ക് വ്യക്തമായ വിജയം കാഴ്ചവച്ചാണ് നിലവിൽ ബി.ജെ.പി ഭരിക്കുന്നത്. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് ഒരു സീറ്റും മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളും പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി തുടർഭരണം ഉറപ്പിക്കാനാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ശ്രമിക്കുന്നത്. എന്നാൽ ഭരണ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ നിരത്തിയും പഴയ പ്രതാപം വീണ്ടെടുത്ത് ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. മുമ്പത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാണ് യു.ഡി.എഫിന്റെ പോരാട്ടം. അപ്പർകുട്ടനാട്ടിലെ കാർഷികമേഖലയിലെ പ്രശ്നങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളും വികസന വിഷയങ്ങളുമൊക്കെയാണ് തിരഞ്ഞെടുപ്പിലെ ചർച്ചകൾ. വോട്ടെടുപ്പ് ദിവസം അടുത്തെത്തിയതോടെ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണം നടത്തുന്നതിനാൽ വിജയം നേടുന്നത് ആരാകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാർഡ്, സ്ഥലം, സ്ഥാനാർത്ഥി,പാർട്ടി എന്നീക്രമത്തിൽ ചുവടെ.
1. അമിച്ചകരി: അലക്‌സാണ്ടർ ഇട്ടി കൊച്ചിട്ടി (കേ.കോൺ.ജോസഫ്), തോമസ് (സി.പി.എം. സ്വത.), വിജയകുമാർ (ബി.ജെ.പി.).
2. നെടുമ്പ്രം: കവിതാ സുരേന്ദ്രൻ (സി.പി.എം.), ത്രേസ്യാമ്മ (യു.ഡി.എഫ്.), ബിന്ദു പി. ജോർജ് (സ്വത.), വിൻജു റിൻസൺ (ബി.ജെ.പി.).
3. പുതിയകാവ്: ദിവ്യാ അനീഷ് (യു.ഡി.എഫ്.), പ്രസന്നകുമാരി ടീച്ചർ (സി.പി.എം.), രാധാഗോപി (ബി.ജെ.പി.), വിജയകുമാരി (സ്വത.).
4. വൈക്കത്തില്ലം: കോമളകുമാരി (സി.പി.ഐ.), വത്സല (സ്വത.), ശ്രീദേവി ടീച്ചർ (യു.ഡി.എഫ്.), സന്ധ്യാമോൾ (ബി.ജെ.പി.).
5. ചൂന്താര: അഡ്വ. എസ്.അനിൽകുമാർ (ബി.ജെ.പി.), എൻ.ശ്രീകുമാരൻ നായർ (യു.ഡി.എഫ്.), സൈലേഷ് മങ്ങാട്ട് (സി.പി.എം.).
6. പൊടിയാടി: രമേശ് ശ്രീപുഷ്‌കരത്ത് (ബി.ജെ.പി.), ജയശ്രീ അനൂപ് (യു.ഡി.എഫ്.), പി. വൈശാഖ് (സി.പി.എം.).
7. മണിപ്പുഴ: ഗിരീഷ് വടശ്ശേരിൽ (സി.പി.എം. സ്വത.), ശ്രീകുമാർ മണിപ്പുഴ (കേ.കോൺ.ജോസഫ്), ശ്രീദേവി സതീഷ് കുമാർ (ബി.ജെ.പി.).
8. മലയിത്ര: യു.പി.ചിന്നമ്മ (യു.ഡി.എഫ്.), ജെ.പ്രീതിമോൾ (സി.പി.എം.), റ്റി.എസ്.ശ്രീലത (എൻ.ഡി.എ.സ്വത.).
9. കല്ലുങ്കൽ: അനിൽകുമാർ (യു.ഡി.എഫ്.), രാജപ്പൻ (ബി.ജെ.പി.), ശ്യാം ഗോപി (സി.പി.എം.).
10. മുറിഞ്ഞചിറ: ജിൻസിമോൾ ജോസഫ് (സ്വത.), ഷേർലി ഫിലിപ്പ് (സി.പി.എം.), സരസമ്മ (ബി.ഡി.ജെ.എസ്.), സൂസൻ (യു.ഡി.എഫ്.).
11. പുളിക്കീഴ്: കെ.മായാദേവി (ബി.ജെ.പി.), പി.ലതാകുമാരി (കേ.കോൺ.ജോസഫ്), ഹൻസാ ജോർജ് (സി.പി.എം.സ്വത.).
12.ഒറ്റതെങ്ങ്: ജിജോ ചെറിയാൻ (യു.ഡി.എഫ്.), രാജേഷ് കുമാർ വിജയവിലാസം (ബി.ജെ.പി.), രാധമ്മ അശോക് (സി.പി.എം.).
13. ജലമേള: ഗ്രേസി അലക്‌സാണ്ടർ (യു.ഡി.എഫ്.), ജാൻസി ജോസഫ് (കേ.കോൺ.ജോസ്), കെ.ജെ.പുഷ്പകുമാരി (ബി.ഡി.ജെ.എസ്.), ഡി.ആർ.പ്രസീന (സ്വത.).