 
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണ പൊരിച്ചിലിനിടെ ക്രിസ്മസ് വിപണികളും സജീവമായി തുടങ്ങി. ഡിസംബർ ഒന്നിന് തന്നെ നഗരത്തിലെ കടകളിലെല്ലാം അലങ്കാര വസ്തുക്കളും ,നക്ഷത്രങ്ങളും പുൽക്കൂടുകളും സ്ഥാനം പിടിച്ചു. ചെറിയ നക്ഷത്രങ്ങൾ മുതൽ വലിയ വാൽ നക്ഷത്രങ്ങൾ വരെ പല നിറത്തിലും രൂപത്തിലും വിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്.
80 മുതൽ 215 രൂപ വരെയാണ് നക്ഷത്രത്തിന്റെ വില. പ്ലാസ്റ്റിക് ഗ്ലേസിംഗ് സ്റ്റാറുകൾക്ക് 150 രൂപയും വാൽ നക്ഷത്രങ്ങൾക്ക് 125 രൂപയുമാണ് വില. എൽ.ഇ.ഡി സ്റ്റാറുകൾക്ക് 200 രൂപ മുതൽ മുകളിലേക്കാണ്. പേപ്പർ സ്റ്റാറുകൾ 55 രൂപ മുതലുണ്ട്. 230 രൂപ മുതൽ 400 രൂപ വരെയുള്ള പുൽക്കൂടുകളും വിപണിയിലുണ്ട്. ക്രിസ്മസ് ട്രീയ്ക്ക് 120 രൂപ മുതൽ 1200 രൂപ വരെയാകും. കച്ചവടം തിരഞ്ഞെടുപ്പ് കഴിഞ്ഞെ സജീവമാകുവെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ സാധനങ്ങൾക്ക് വില കുറവാണ്. കഴിഞ്ഞ വർഷം വരെ 600 രൂപ വില ഉണ്ടായിരുന്ന നക്ഷത്രങ്ങൾക്ക് ഇത്തവണ 400 രൂപയെ ഉള്ളു. കേക്കുകൾ വിപണിയിൽ കുറവാണ്.