പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വിബിത ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സ്ഥാനാർത്ഥിയുടെ പടം മോർഫ് ചെയ്ത് വ്യാജ ഫോട്ടോയും വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ വീഡിയോയും ഫോട്ടോയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥാനാർത്ഥി വിബിതാ ബാബു നൽകിയ പരാതിയിലാണ് ജില്ലാ പൊലീസ് നടപടി.