sam
സാംകുട്ടി

അയിരൂർ : ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സാംകുട്ടി അയ്യക്കാവിലിന് മത്സരിക്കുന്നത് ഹൈക്കോടതിയിൽ വിജയിച്ച കേസിന്റെ പിൻബലവുമായാണ്. തുടർച്ചയായ രണ്ടാം തവണയും വാർഡ് സംവരണമായപ്പോൾ പത്രം ഏജന്റുകൂടിയായ സാംകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പട്ടികജാതി, വനിതാ സംവരണമായിരുന്നു കഴിഞ്ഞ 2 തവണയും. ഇക്കുറി വീണ്ടും വനിതാ സംവരണമായപ്പോൾ സാംകുട്ടി സ്വന്തം ചെലവിൽ കേസ് നടത്തി. കോടതി നിർദേശ പ്രകാരം വീണ്ടും നറുക്കെടുപ്പ് നടത്തിയതിനെ തുടർന്ന് വാർഡ് ജനറലായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയാണ് സാംകുട്ടി.