ഓമല്ലൂർ : എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്ന് ഓമല്ലൂരിൽ പര്യടനം നടത്തും. ഉച്ചക്ക് 2 ന് 14ാം വാർഡിലെ മഞ്ഞിനിക്കരയിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് ടൗൺ വാർഡ്, ഐമാലി, പൈവള്ളി, എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ എൻ.ഡി.എ കൺവീനർ താഴൂർ ജയൻ, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, സ്ഥാനാർത്ഥികളായ രവീന്ദ്രവർമ്മ അംബാനിലയം, ജി.സൂസൻ ദേവസ്യ, സുരേഷ് ഓലിത്തുണ്ടിൽ, അജയൻ എന്നിവർ സംസാരിക്കും.