അടൂർ : ബുദ്ധ അംബേദ്കർ സമിതിയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ അംബേദ്കറുടെ 64-ാമത് പരിനിർവാണ ദിനാചരണം നാളെ രാവിലെ 9 ന് അടൂരിലെ അംബേദ്കർ നഗറിൽ നടക്കും. അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. തങ്കപ്പൻ കാവടി അദ്ധ്യക്ഷതവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സമുദായ നേതാക്കളേയും കലാകാരന്മാരേയും ആദരിക്കും.