അടൂർ : മിത്രപുരം വാലുതുണ്ടിൽ (ബാബുസദനത്തിൽ) പരേതനായ ഉമ്മൻ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (94) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് മിത്രപുരം ദൈവസഭ സെമിത്തേരിയിൽ. വടക്കടത്തുകാവ് നെടുമണ്ണേത്ത് കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, മറിയാമ്മ, ഏലിയാമ്മ, സാറാമ്മ, ശാന്തമ്മ, ബാബു തോമസ്. മരുമക്കൾ: കെ.ജി. ജോൺ, സി. ജോർജ്ജ്, ഡാനിയേൽ തോമസ്, കുഞ്ഞുമോൻ, ഓമന ബാബു, പരേതനായ നൈനാൻ വർഗീസ്.