തിരുവല്ല: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിൽ കടപ്ര പഞ്ചായത്തിന്റെ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കടുത്ത പോരാട്ടത്തിൽ. ഏറെക്കാലമായി എൽ.ഡി.എഫ് കുത്തകയാക്കിയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. ആകെയുള്ള 15 വാർഡുകളിൽ എട്ട് സീറ്റുകളുമായായിരുന്നു എൽ.ഡി.എഫിന്റെ ഭരണം. യു.ഡി.എഫ് ആറ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. എന്നാൽ പഞ്ചായത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ഇതിനെ പ്രതിരോധിക്കുന്നത്. പരുമല മേഖലയിൽ മുൻതൂക്കം ഉണ്ടാക്കി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പഞ്ചായത്തിൽ ഇടംപിടിക്കാനുള്ള പോരാട്ടമാണ് എൻ.ഡി.എ നടത്തുന്നത്. വാർഡ്, സ്ഥലം,സ്ഥാനാർത്ഥി,പാർട്ടി എന്നീ ക്രമത്തിൽ ചുവടെ.
വാർഡ് 1. വളഞ്ഞവട്ടം: ജെസി മോഹൻ തൈക്കടവിൽ (യു.ഡി.എഫ്.), മായ എസ്.ദാസ് (ബി.ജെ.പി.), സിമി റോബി (കേ.കോൺ.ജോസ്), സൂസമ്മ പൗലോസ് (സ്വത.).
2 . ഷുഗർ ഫാക്ടറി: ഉമ്മൻ മത്തായി (സി.പി.എം.), എം.എസ്.മോഹനപ്പണിക്കർ (സ്വത.), ഷാജി(യു.ഡി.എഫ്.).
3. ആലുംതുരുത്തി: ജിവിൻ പി. വർക്കി (യു.ഡി.എഫ്.), രാജലക്ഷ്മി സുനിൽകുമാർ (ബി.ജെ.പി.), വി.ജി.ചാക്കോ (സി.പി.എം.).
4. വളഞ്ഞവട്ടം ഈസ്റ്റ്: അഞ്ജുഷ(ബി.ജെ.പി.), അഡ്വ.ആശാ ജി.നായർ (കേ.കോൺ.ജോസഫ്), ഡയ്‌സി തോമസ് (കേ.കോൺ.ജോസ്), പ്രവീണ പ്രസന്നൻ (സ്വത.), ശ്രീലതാദേവി (സ്വത.), സാലി മത്തായി(സ്വത.).
5. തിക്കപ്പുഴ: ശിവദാസ് യു. പണിക്കർ (യു.ഡി.എഫ്.), വി.ജെ. ജിജിത്ത് കുമാർ (ബി.ജെ.പി.), ശിവദാസൻ (സ്വത.), എം.എസ്.സോജികുമാർ (സ്വത.), എസ്.സോജിത്ത് (സി.പി.എം.).
6. ഉപദേശിക്കടവ്: ജയശ്രീ വിജയൻ (യു.ഡി.എഫ്.), ഗിരീഷ് സജ്‌നാഥ് (സ്വത.), പ്രഭാകരൻ (ബി.ജെ.പി.), രഞ്ജിത്ത് രാജൻ (സി.പി.എം.), രാജപ്പൻ കല്ലുവാരത്തിൽ (സ്വത.).
7. ഇല്ലിമല: ടി.തുളസി (കേ.കോൺ.ജോസ്), നിഷ അശോകൻ (യു.ഡി.എഫ്.), സജിത (സ്വത.), എസ്.സന്ധ്യാമോൾ (ബി.ജെ.പി.).
8. ഉഴത്തിൽ: റോബിൻ കെ. ജോസ് (യു.ഡി.എഫ്.), അലോഷ്യസ് പി.സെബാസ്റ്റ്യൻ (സ്വത.), നിഷ (ബി.ജെ.പി.), മേരിക്കുട്ടി ജോൺസൺ (സി.പി.എം.),
9. ഹോസ്പിറ്റൽ വാർഡ്: വിമല ബെന്നി (യു.ഡി.എഫ്.), ജിഷ സാം (സ്വത.), തങ്കമണി നാണപ്പൻ (സി.പി.എം.), വീണ വിജയൻ (ബി.ജെ.പി.).
10. കടപ്ര: എസ്.പാർവതി (ബി.ജെ.പി.), മറിയാമ്മ (കേ.കോൺ.ജോസഫ്), വിജയലക്ഷ്മി (സി.പി.ഐ. സ്വത.), സാറാമ്മ കുര്യൻ (സ്വത.).
11. കടപ്ര തെക്ക്: രമ ശ്രീലൻ (കേ.കോൺ.ജോസഫ്), എസ്.അശ്വതി (ബി.ജെ.പി.), പി. രാജേശ്വരി (സി.പി.എം.), വിദ്യാ മോഹൻ (സ്വത.), ഷാനറ്റ് തോമസ്(സ്വത.).
12. കടപ്ര മാന്നാർ: അജി വർഗീസ് ചെറിയാൻ (ജെ.ഡി.എസ്.), ദീപ (ബി.ജെ.പി.), മേഴ്‌സി വർഗീസ് (യു.ഡി.എഫ്.), സാലി മത്തായി (സ്വത.).
13. തേവേരി: എം.എസ്. സോണി (യു.ഡി.എഫ്.), ജോമോൻ കുരുവിള (സി.പി.ഐ.), ജോസ് സക്കറിയ (സ്വത.), ബീന തോമസ് (സ്വത.), മുരളി (ബി.ജെ.പി.), പി.സി.സുനിൽകുമാർ (സ്വത.),
14. കടപ്ര പടിഞ്ഞാറ്: ഏലിയാമ്മ ഏബ്രഹാം (സ്വത.), മിനി ജോസ് (യു.ഡി.എഫ്.), സ്മിത എസ്.നായർ (ബി.ജെ.പി.).
15. ആലുംതുരുത്തി: എസ്.ഹരികുമാർ (ബി.ജെ.പി.), എബി നിലവറയിൽ (കേ.കോൺ.ജോസഫ്), ജോർജ് തോമസ് (സി.പി.എം.).