പത്തനംതിട്ട: ക്വാറന്റൈൻ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്കും ക്വാറന്റെയിൽ ഇരിക്കുന്ന ആളുകൾക്കും വീട്ടിൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ഒരു പ്രിസൈഡിംഗ് ഓഫീസറും, ഒരു പോളിംഗ് ഓഫീസറും പി.പി.ഇ കിറ്റ് ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വീട്ടിൽ ചെന്ന് വോട്ടു ചെയ്യിപ്പിച്ചത്. ഈ ടീമിനെ അനുഗമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും, ഹെൽത്ത് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ നിലവിൽ 69 കൊവിഡ് വോട്ടർമാരാണ് ഇപ്പോൾ ലിസ്റ്റിൽ ഉള്ളത്. ഏഴിന് മൂന്നു വരെയാണ് ലിസ്റ്റിന്റെ സമയം. അതിനു ശേഷം കൊവിഡ് രോഗികൾക്ക് പ്രത്യേകമായി തയാറാക്കിയ ബൂത്തിൽ സുരക്ഷാക്രമീകരണങ്ങളോടെ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. മുനിസിപ്പാലിറ്റിയിലും എല്ലാ പഞ്ചായത്തുകളിലും ഓരോ ടീം വീതമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
വോട്ട് ചെയ്തതിനു ശേഷം ഇവരുടെ ബാലറ്റും കൗണ്ടർ ഫോയിലും ബന്ധപ്പെട്ട വരണാധികാരിയെ ഏൽപ്പിക്കും.