പത്തനംതിട്ട : കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ അടിയന്തരമായി സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി രാജീവൻ ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എസ്. രഘു രാഥൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് പശ്ചിമ-മദ്ധ്യ ക്ഷേത്ര സംഘടനാ സെക്രട്ടറി സി.വി രാജേഷ്, ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി മോഹന ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദർശനൻ, ട്രഷറർ ജി.കെ അജിത്ത്, ജില്ലാ സെക്രട്ടറി ജി. സതീഷ് കുമാർ, എം.കെ അരവിന്ദൻ, എ.കെ ഗിരീഷ്, പി.എസ് ശശി, സി.എസ് ശ്രീകുമാർ, സി.കെ സുരേഷ്, പി.ജി ഹരികുമാർ, രാജൻ പള്ളിക്കൽ, കെ.ജി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എം.കെ അരവിന്ദൻ (പ്രസിഡന്റ്), എം.കെ ഗിരീഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.